ശബരിമല യുവതീ പ്രവേശം: ഹരജികള്‍ ഫെബ്രുവരി ആറിനു പരിഗണിക്കും

Posted on: January 31, 2019 2:07 pm | Last updated: January 31, 2019 at 2:07 pm

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുക ഫെബ്രുവരി ആറിന്. വിഷയത്തില്‍ അമ്പതോളം റിവ്യൂ ഹരജികളും അഞ്ച് റിട്ട് ഹരജികളും ചില കോടതിയലക്ഷ്യ ഹരജികളുമാണ് കോടതി മുമ്പാകെയുള്ളത്.

യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബഞ്ച് തന്നെയാണ് ഹരജികള്‍ പരിഗണിക്കുകയെന്നാണ് വിവരം.