സ്വര്‍ണം, മദ്യം, സിനിമാ ടിക്കറ്റ് വില കൂടും; ആഡംബര വീടുകള്‍ക്ക് അധിക നികുതി

Posted on: January 31, 2019 1:38 pm | Last updated: January 31, 2019 at 1:40 pm

തിരുവനന്തപുരം: മദ്യത്തിനും സിനിമാ ടിക്കറ്റിനും നികുതി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ബജറ്റ്. മദ്യത്തിനു രണ്ടും സിനിമാ ടിക്കറ്റിന് പത്ത് ശതമാനവുമാണ് നികുതി കൂട്ടിയത്.
സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എ സി, ഫ്രിഡ്ജ്, സിഗരറ്റ്, ഹെയര്‍ ഓയില്‍, ടൂത്ത്‌പേസ്റ്റ്, കമ്പ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ടുബുക്ക്, കണ്ണട, ടെലിവിഷന്‍, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, സെറാമിക് ടൈലുകള്‍, കുപ്പിവെള്ളം, പാക്കറ്റിലടച്ച ശീതള പാനീയങ്ങള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവക്കും വില വര്‍ധിക്കും.

3000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്ക് അധിക നികുതി ചുമത്തി. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സേവന നികുതി ആറു ശതമാനമായി നിജപ്പെടുത്തി.

രണ്ടു വര്‍ഷത്തേക്കു ചെറുകിട ഉത്പന്നങ്ങള്‍ ഒഴികെയുള്ള വസ്തുക്കള്‍ക്ക് ഒരു ശതമാനം പ്രളയ സെസ് ചുമത്തിയിട്ടുണ്ട്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് 25 ശതമാനമാണ് സെസ്.