തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത നിര്‍മാണം നടപ്പു വര്‍ഷം

Posted on: January 31, 2019 11:59 am | Last updated: January 31, 2019 at 11:59 am

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാതയുടെ നിര്‍മാണം നടപ്പു വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 515 കിലോമീറ്റര്‍ പാതക്ക് 55,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ കെ ആര്‍ ഡി സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടെത്താനാകും.