ഒരു ശതമാനം പ്രളയ സെസ് പ്രഖ്യാപിച്ചു

Posted on: January 31, 2019 11:37 am | Last updated: January 31, 2019 at 11:37 am

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തിനായി ബജറ്റില്‍ സെസ് പ്രഖ്യാപിച്ചു. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയ്ക്ക് അര ശതമാനം സെസും 12, 18, 28 ശതമാനം ജിഎസ്ടി സ്ലാബില്‍ വരുന്നവയ്ക്ക് ഒരു ശതമാനം സെസും ഏര്‍പ്പെടുത്തും. രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കുവാനാണ് തീരുമാനം.

പ്രളയ പുനര്‍നിര്‍ാമണത്തിന് ഫണ്ട് കണ്ടെത്തുവാനായി കേരളത്തിന് ജിഎസ്ടിക്ക് മേല്‍ ഒരു ശതമാനം സെസ് ചുമത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ജിഎസ്ടി കൗണ്‍സിലാണ് അനുമതി നല്‍കിയത്.