ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ധന

Posted on: January 31, 2019 11:32 am | Last updated: January 31, 2019 at 11:32 am

തിരുവനന്തപുരം: സര്‍ക്കാറിന്റെ എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ 1100 രൂപയുടെ പെന്‍ഷനുകളെല്ലാം 1200 രൂപയായി ഉയരും. വികലാംഗ പെന്‍ഷന് 500 കോടി വകയിരുത്തി.

അഞ്ച് വര്‍ഷം കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ 1500 രൂപയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഐസക് വ്യക്തമാക്കി.