തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി; മറ്റ് ദേവസ്വങ്ങള്‍ക്ക് 36 കോടി

Posted on: January 31, 2019 11:26 am | Last updated: January 31, 2019 at 11:26 am

തിരുവനന്തപുരം: ശബരിമല വരുമാനത്തില്‍ ഇടിവു വന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ശബരിമലക്ക് മൊത്തം 739 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്.

ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നതായുള്ള ചില തത്പര കക്ഷികളുടെ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കാണിക്കയിടുന്നതിനെതിരെ പ്രചാരണമുണ്ടായതിനെ തുടര്‍ന്ന് ശബരിമലയില്‍ വരുമാനം കുറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി അനുവദിക്കുന്നത്.

മറ്റ് ദേവസ്വങ്ങള്‍ക്ക് 36 കോടി രൂപ അനുവദിക്കും. പമ്പ-നിലയ്ക്കല്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 147.75 കോടിയുടെ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു.