6000 കിലോമീറ്റര്‍ റോഡ് പുതുതായി നിര്‍മിക്കും; കുടുംബശ്രീക്ക് 1000 കോടി

Posted on: January 31, 2019 11:14 am | Last updated: January 31, 2019 at 11:14 am

തിരുവനന്തപുരം: രണ്ടു വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തു ലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഡിസൈനര്‍ റോഡുകളാക്കും. പൊതു മരാമത്ത് വകുപ്പിന് 1,367 കോടി രൂപ അനുവദിക്കും.

തിരുവനന്തപുരം കെ എസ് ആര്‍ ടി സി കോര്‍പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ആക്കും. ഇ മൊബിലിറ്റി ഹബ്ബിന് 12 കോടി വകയിരുത്തിയിട്ടുണ്ട്. 10,000 ഇ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കും. കൂടുതല്‍ സ്ത്രീകള്‍ക്ക് വരുമാനത്തിനുള്ള മാര്‍ഗമുണ്ടാക്കും. 1000 കോടി കുടുംബശ്രീക്കായി വകയിരുത്തി. കുടുംബശ്രീ വഴി 12 പുതിയ ഉത്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും. വിപണിയില്‍ ആവശ്യക്കാരെ സൃഷ്ടിക്കാനുള്ള ഇടപെടലുകള്‍ നടത്തും.