സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി എത്തിയത് രണ്ടര ലക്ഷം കുട്ടികള്‍

Posted on: January 31, 2019 10:44 am | Last updated: January 31, 2019 at 10:44 am

തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കുണ്ടായതായി ധനമന്ത്രി. രണ്ടര ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളില്‍ പുതുതായി എത്തിയത്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനിക വത്കരിക്കാന്‍ തുക നീക്കിവച്ചതായി മന്ത്രി പ്രഖ്യാപിച്ചു. സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി, അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ 32 കോടി, എല്‍ പി, യു പി സ്‌കൂളുകള്‍ ഹൈടെക് ആക്കാന്‍ 292 കോടി വകയിരുത്തിയിട്ടുണ്ട്.