മൂന്നു ജില്ലകളില്‍ അത്യാധുനിക സൗകര്യമുള്ള റൈസ് പാര്‍ക്കുകള്‍; നാളികേര വികസനത്തിന് 170 കോടി

Posted on: January 31, 2019 10:15 am | Last updated: January 31, 2019 at 10:15 am

തിരുവനന്തപുരം: സംസ്ഥാനത്ത് അത്യാധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളുമുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പാലക്കാട് തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന പാര്‍ക്കുകളില്‍ നിന്ന് അരിയും അരിപ്പൊടി പോലുള്ള ഉത്പന്നങ്ങളും ബ്രാന്‍ഡ് ചെയ്തിറക്കും.

നാളികേര വികസനത്തിന് 170 കോടിയും കുരുമുളക് കൃഷിക്ക് 10 കോടിയും നീക്കിവച്ചിട്ടുണ്ട്. റബറിനു താങ്ങുവില നല്‍കാനായി 500 കോടി മാറ്റിവച്ചു. 1000 കോടിയുടെ കുട്ടനാട് പാക്കേജും നടപ്പിലാക്കും. സിയാല്‍ മാതൃകയില്‍ ടയര്‍ ഫാക്ടറി തുടങ്ങുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.