പ്രളയവും ശബരിമല പ്രക്ഷോഭവും വിതച്ച ദുരന്തത്തെ പരാമര്‍ശിച്ച് ബജറ്റ് അവതരണത്തിനു തുടക്കം

Posted on: January 31, 2019 9:22 am | Last updated: January 31, 2019 at 9:22 am

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഭവ വികാസങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. വിഷയം വര്‍ഗീയ വാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടപെടലുകള്‍ നടത്തിയ മഹാകവി കുമാരനാശാന്റെ കവിതാ ശകലങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു. പ്രളയകാലത്ത് ഒറ്റക്കെട്ടായി നിന്ന കേരളത്തെ ഭിന്നിപ്പിക്കാന്‍ ചില തത്പര കക്ഷികള്‍ ശ്രമിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.