ഉപ രാഷ്ട്രപതി വെള്ളിയാഴ്ച കൊച്ചിയില്‍

Posted on: January 31, 2019 9:00 am | Last updated: January 31, 2019 at 9:00 am

കൊച്ചി: ഉപ രാഷ്ട്രപതി എം വെങ്കയ്യനായിഡു വെള്ളിയാഴ്ച കൊച്ചിയിലെത്തും. വൈകീട്ട് 4.30ന് അദ്ദേഹം നാവിക വിമാനത്താവളത്തിലെത്തും. 4.50ന് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെ വി തോമസ് എം പിയുടെ വിദ്യാധനം പദ്ധതിയിലുള്‍പ്പെടുത്തി കിന്‍ഡിലുകളുടെ വിതരണോദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംബന്ധിക്കും. മേയര്‍ സൗമിനി ജയിന്‍, കെ വി തോമസ് എം പി, ഹൈബി ഈഡന്‍ എം എല്‍ എ, കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളില്‍ തുടങ്ങിയവരും പങ്കെടുക്കും. ശനിയാഴ്ച രാവിലെ 10.30ന് ഉപരാഷ്ട്രപതി കോട്ടയത്തേക്കു പോകും.