ശൈഖ് രിഫാഈ ഉറൂസും സ്വലാത്ത് ആത്മീയ സംഗമവും വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

Posted on: January 30, 2019 9:12 pm | Last updated: January 30, 2019 at 9:12 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ ശൈഖ് രിഫാഈ ഉറൂസ് മുബാറക്കും സ്വലാത്ത് ആത്മീയ സംഗമവും നടക്കും. വൈകുന്നേരം 6 ന് ആരംഭിക്കുന്ന സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും.

ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹാദസ അറബിയ്യ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും വിതരണം ചെയ്യും. വൈസനിയം ഗാര്‍ഡിനുള്ള പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും. മുള് രിയ്യ, ഹദ്ദാദ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, തഹ്്‌ലീല്‍, പ്രാര്‍ത്ഥന, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും മോട്ടിവേഷനും നടക്കും.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്്ദല്‍ മുത്തനൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുന്നാസിര്‍ അഹ്്‌സനി ഒളവട്ടൂര്‍, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും.