ട്രാഫിക് പോലീസുകാരെ മര്‍ദിച്ച കേസ്; കീഴടങ്ങിയ മുഖ്യപ്രതി റിമാന്‍ഡില്‍

Posted on: January 30, 2019 8:05 pm | Last updated: January 30, 2019 at 10:48 pm

തിരുവനന്തപുരം : തലസ്ഥാനത്ത് ട്രാഫിക് പോലീസുകാരെ മര്‍ദിച്ച കേസിലെ മഖ്യപ്രതി നസീമിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേസിനാസ്പദമായ സംഭവത്തിന് ശേഷം ഒളിവില്‍ പോയ നസീം മന്ത്രിമാര്‍ക്കൊപ്പം പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിറകെ നസീം പോലീസില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 12ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് നസീം ഒളിവില്‍ പോവുകയായിരുന്നു.