Connect with us

National

അസം സ്‌ഫോടന പരമ്പര: എന്‍ ഡി എഫ് ബി തലവന്‍ ഉള്‍പ്പടെ പത്തു പേര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

ഗുവാഹത്തി: അസമില്‍ 88 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പര കേസില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ ഡി എഫ് ബി) തലവന്‍ രഞ്ജന്‍ ദൈമറി ഉള്‍പ്പടെ പത്തു പേരെ സി ബി ഐ പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. സി ബി ഐ പ്രത്യേക ജഡ്ജി അപരേഷ് ചക്രബര്‍ത്തിയാണ് വിധി പ്രസ്താവിച്ചത്. ഐ പി സിയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

ജോര്‍ജ്ജ് ബോഡോ, ബി തറൈ, രാജു സര്‍ക്കാര്‍, അഞ്‌ജൈ ബോഡോ, ഇന്ദ്ര ബ്രഹ്മ, ലോകോ ബസുമാത്രി, കാര്‍ഗേശ്വര്‍ ബസുമാത്രി, അജയ് ബസുമാത്രി, രാജന്‍ ഗോയറി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.  കേസിലെ മറ്റു പ്രതികളായ പ്രഭാത് ബോഡോ, ജയന്തി ബസുമാത്രി, മധുര ബ്രഹ്മ എന്നിവര്‍ക്കു കോടതി പിഴ ചുമത്തി. പിഴയടച്ചാല്‍ ഇവര്‍ക്കു മോചിതരാകാം. തടവുശിക്ഷ നേരത്തെ അനുഭവിച്ചു കഴിഞ്ഞ നിലിം ദൈമറി, മൃദുല്‍ ഗോയറി എന്നിവരെയും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.

വിധി പ്രസ്താവിക്കുന്ന വേളയില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 2008ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Latest