നമ്പി നാരായണന് നീതി വേഗത്തിലായത് ബ്രാഹ്മണനായതിനാല്‍: പികെ ഫിറോസ്

Posted on: January 30, 2019 7:00 pm | Last updated: January 30, 2019 at 11:43 pm


കണ്ണൂര്‍: നമ്പി നാരായണന് നീതി വേഗത്തിലായത് ബ്രാഹ്മണനായതുകൊണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തെറ്റായ കേസില്‍ പീഡിപ്പിക്കപ്പെട്ട നമ്പി നാരായണന് എട്ടാഴ്ചക്കുള്ളില്‍ 50 ലക്ഷം രൂപ കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഒരു ദിവസം പോലും വൈകാതെ മുഖ്യമന്ത്രി അദ്ദേഹത്തിന് 50 ലക്ഷം രൂപ കൊടുത്തു. നമ്പി നാരായണന്‍ ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ടയാളായതുകൊണ്ടാണ് അംഗീകാരം ലഭിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു.

എന്നാല്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന് നിരപരാധികളെന്ന് കണ്ട് വിട്ടയച്ച എത്രയോ ആദിവാസികളും മുസ്ലിങ്ങളും ഉണ്ട്. അവര്‍ക്ക് നഷ്ടപരിഹാരമോ അംഗീകാരമോ കിട്ടിയോയെന്നും ഫിറോസ് ചോദിച്ചു. സംവരണ ബില്ലിനെതിരെ കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടന്ന യൂത്ത് ലീഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
.