ജോസഫിന്റെ പ്രാര്‍ഥനാ യജ്ഞത്തിന് പി സി ജോര്‍ജ്ജ് എത്തി; മാണിയുടെ അസാന്നിധ്യവും ശ്രദ്ധേയമായി

Posted on: January 30, 2019 5:13 pm | Last updated: January 30, 2019 at 5:13 pm

തിരുവനന്തപുരം: തലസ്ഥാനത്ത് പി ജെ ജോസഫ് സംഘടിപ്പിച്ച സര്‍വമത പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുക്കാന്‍ പി സി ജോര്‍ജ്ജ് എത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ആശ്ചര്യമുളവാക്കി. അതേസമയം കെ എം മാണി പരിപാടിക്കെത്താത്തതും ശ്രദ്ധേയമായി.

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറില്‍ സമാധാന സന്ദേശമെന്ന പേരിലാണ് പ്രാര്‍ഥനാ യജ്ഞം. ലോക്‌സഭാ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ ആഭ്യന്തര സംഘര്‍ഷം പുകയുന്നതിനിടെയാണ് ജോസഫ് ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയത്.

പാര്‍ട്ടിയിലെ മാണി ഗ്രൂപ്പുകാരായ എന്‍ ജയരാജ് എം എല്‍ എ, തോമസ് ഉണ്ണിയാടന്‍, സി എഫ് തോമസ് എം എല്‍ എ, ജോസഫ് ഗ്രൂപ്പുകാരായ മോന്‍സ് ജോസഫ് എം എല്‍ എ, ടി യു കുരുവിള എന്നിവരും പ്രാര്‍ഥനാ യജ്ഞത്തില്‍ പങ്കെടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഇടുക്കി, ചാലക്കുടി സീ്റ്റുകളിലേതെങ്കിലും ആവശ്യപ്പെടണമെന്ന നിലപാടിലാണ് ജോസഫ്. എന്നാല്‍ മാണി ഇതിനെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി കേരള യാത്ര നടത്തുന്ന സമയത്തു തന്നെയാണ് ജോസഫ് പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിച്ചത്.