കശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം

Posted on: January 30, 2019 12:50 pm | Last updated: January 30, 2019 at 3:14 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. കുല്‍ഗാമില്‍ ഇന്ന് രാവിലെയാണ് സംഭവം.

ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു.