സ്‌നേഹസ്തവുമായി സഅദിയ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ ഓള്‍ഡ് ഏജ്‌ഹോമിലെത്തി

Posted on: January 30, 2019 10:17 am | Last updated: January 30, 2019 at 10:17 am

ദേളി: സ്‌നേഹസ്തവുമായി കാസര്‍കോട് ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരവനടുക്കം ഓള്‍ഡ് ഏജ്‌ഹോമിലെത്തി. സ്‌കൂള്‍ സേവാ പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഓള്‍ഡ് ഏജ്‌ഹോം സന്ദര്‍ശിച്ചത്. അന്തേവാസികളുമായി സൗഹൃദം പങ്കിടുകയും അവരോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. അന്തേവാസികള്‍ക്കായി കലാപരിപാടികളും സംഘടിപ്പിച്ചു.

സേവാ പ്രോജക്ടിന്റെ ഭാഗമായി ഓള്‍ഡ് ഏജ്‌ഹോമിലേക്ക് ട്രോളി നല്‍കി. സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ഹനീഫ, അധ്യാപകരും സംബന്ധിച്ചു