എഎഫ്‌സി കപ്പ് ഫുട്‌ബോള്‍: യുഎഇ വീണു; ഖത്വര്‍ ഫൈനലില്‍

Posted on: January 29, 2019 9:40 pm | Last updated: January 30, 2019 at 11:28 am

ദുബൈ: എഎഫ്‌സി കപ്പ് ഫുട്‌ബോളില്‍ യുഎഇയെ തകര്‍ത്ത് ഖത്വര്‍ ഫൈനലില്‍. മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഖത്വറിന്റെ ജയം. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഖത്വര്‍ ജപ്പാനെ നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ ഇറാനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജപ്പാന്‍ ഫൈനില്‍ പ്രവേശിച്ചത്.

22ാം മിനുട്ടില്‍ ബൗവെ ഖൗഖിയാണ് ഖത്വറിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 37ാം മിനുട്ടില്‍ അല്‍മോസ് അലി രണ്ടാം ഗോള്‍ നേടി. 80ാം മിനുട്ടില്‍ ഹസ്സന്‍ അല്‍ ഹൈദോസ് ലീഡുയര്‍ത്തി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഹാമിത് ഇസം യുഎഇയുടെ പതനം പൂര്‍ത്തിയാക്കി.