Connect with us

International

പാക് മന്ത്രിക്ക് മുന്നില്‍ ചൈനീസ് യുവാവ് ഇസ്ലാം സ്വീകരിക്കുന്ന വീഡിയോ വൈറലാകുന്നു

Published

|

Last Updated

പെഷവാര്‍: പാക് മന്ത്രി അംജത് അലിക്ക് മുന്നില്‍വെച്ച് ചൈനീസ് യുവാവ് ഇസ്ലാം മതം സ്വീകരിക്കുന്ന വീഡിയോ വൈറലാകുന്നു. പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങളാണ് വീഡിയോ പുറത്തുവിട്ടത്. ചൈനീസ് യുവാവിന് അംജത് അലി ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.

ചൈനയിലെ ഗുവാംഗ്‌ഷൌവിലുള്ള സഅദ് ബിന്‍ അബി വഖാസ് (റ)വിന്റെ മഖ്ബറ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് അംജത് അലിയെ യുവാവ് കാണുന്നത്. അദ്ദേഹത്തോട് സംസാരിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ താത്പര്യമുണ്ടെന്ന് യുവാവ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അംജത് അലി അദ്ദേഹത്തിന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്. മഖ്ബറക്ക് ഉള്ളില്‍വെച്ച് തന്നെയായിരുന്നു ഇത്. ശേഷം അദ്ദേഷം യുവാവിനെ അഭിനന്ദിച്ചു. നിങ്ങള്‍ ഇനി മുസ്ലിമാണെന്നും നിങ്ങളുടെ പേര് ഇനി മുതല്‍ അബ്ദുല്ല എന്നായിരിക്കുമെന്നും അംജത് അലി യുവാവിനോട് പറഞ്ഞു. തുടര്‍ന്ന് ഇസ്ലാമിക കാര്യങ്ങള്‍ പഠിക്കാനായി യുവാവ് പാക്കിസ്ഥാനിലേക്ക് പോകുകയും ചെയ്തു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫിന്റെ നേതാവാണ് അംജത് അലി. പാര്‍ട്ടിയുടെ മാധ്യമ വിഭാഗമാണ് വീഡിയോ ചാനലുകള്‍ക്ക് നല്‍കിയത്.