ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദേശിക്ക് ശിക്ഷ

Posted on: January 29, 2019 5:13 pm | Last updated: January 29, 2019 at 5:13 pm

അബുദാബി: ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വിദേശിക്ക് അബുദാബി കോടതി ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതി ഭാര്യയുടെ നഗ്‌ന ചിത്രങ്ങള്‍ സഹോദരനും മറ്റ് നിരവധി ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തുവത്രെ. പ്രതി 2.50 ലക്ഷം ദിര്‍ഹം പിഴയൊടുക്കണം.

ഭാര്യ സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് ബന്ധുക്കളെയും വീട്ടുകാരെയും ബോധ്യപ്പെടുത്താനാണത്രെ പ്രതി നഗ്‌ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തത്. ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇതറിഞ്ഞ ഭാര്യ പരാതിയുമായി അധികൃതരെ സമീപിച്ചു. പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

പ്രതി സ്വന്തം ഫോണില്‍ നിന്ന് തന്നെയാണ് ചിത്രങ്ങള്‍ അയച്ചതെന്ന് ഡിജിറ്റര്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പ്രോസിക്യൂഷന്‍ അധികൃതര്‍ക്ക് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.