പിറവം പള്ളിത്തര്‍ക്ക കേസ്: ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്‍വാങ്ങി

Posted on: January 29, 2019 12:51 pm | Last updated: January 29, 2019 at 5:56 pm

കൊച്ചി: പിറവം പള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍നിന്നും ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്‍മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കാരണമൊന്നും വ്യക്തമാക്കാതെ പിന്‍വാങ്ങിയിരിക്കുന്നത്.

ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍,ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍നിന്നും ആദ്യം പിന്‍മാറിയത്. പിന്നീട് ജസ്റ്റിസ് ചിദംബരേഷ് അംഗമായ രണ്ടാമത്തെ ബെഞ്ചും പിന്‍മാറുന്നതായി അറിയിച്ചു. കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ സഭാ തര്‍ക്ക കേസില്‍ വക്കീലന്‍മാരായിരിക്കെ ഹാജരായി എന്ന് യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലായിരുന്നു പിന്‍മാറ്റം. ജസ്റ്റിസ് സികെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍ കുമാര്‍ എന്നിവരടങ്ങിയ മൂന്നാമത്തെ ബെഞ്ചും കേസില്‍നിന്നും പിന്‍മാറിയതിനെത്തുടര്‍ന്നാണ് കേസ് നാലാമത്തെ ബെഞ്ചിനു മുന്നിലായി എത്തിയത്.