പാലക്കാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Posted on: January 29, 2019 11:41 am | Last updated: January 29, 2019 at 12:52 pm

പാലക്കാട്: ദേശീയ പാതയില്‍ വടക്കുമുറിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബസ് ക്ലീനര്‍ തമിഴ്‌നാട് സ്വദേശി കറുപ്പ് ദുരൈയാണ് മരിച്ചത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ട് വാഹനങ്ങളും .

ബസിന് മുന്നില്‍ പോവുകയായിരുന്ന ലോറി പെട്ടന്ന് വെട്ടിത്തിരിച്ചതാണ് അപകട കാരണം. ഇതേത്തുടര്‍ന്ന് ബസ് ലോറിയില്‍ ഇടിച്ച് കയറുകയായിരുന്നു. ബസില്‍ 22 യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആരുടേയും പരുക്ക് ഗുരുതരമല്ല.