Connect with us

National

ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

Published

|

Last Updated

റാഞ്ചി:ഝാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റ്മുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റ്മുട്ടലിനിടെ പരുക്കേറ്റ ഒരാളെ സുരക്ഷാ സേന പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചയോടെ സിആര്‍പിഎഫും കോബ്രാ ബറ്റാലിയനും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിനിടെയാണ് ഏറ്റ്മുട്ടല്‍.

സേനാംഗങ്ങള്‍ക്ക് നേരെ മാവായിസ്റ്റുകള്‍ പതിയിരുന്നു വെടിയുതിര്‍ക്കുകയായിരുന്നു. സേന നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസറ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരില്‍നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. സൈന്യം ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

Latest