മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 12 മരണം

Posted on: January 29, 2019 10:25 am | Last updated: January 29, 2019 at 11:42 am

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. തിങ്കളാഴ്ച രാത്രിയില്‍ രാംഗ്രാഹ് ഗ്രാമത്തില്‍ രണ്ട് കാറുകള്‍ നേര്‍ക്ക്‌നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

തിലകേശ്വര്‍ കോളനിക്ക് സമീപത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു