സുനന്ദ പുഷ്‌കറിന്റെ മരണം: കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കും

Posted on: January 29, 2019 9:49 am | Last updated: January 29, 2019 at 11:31 am

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടെ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരുന്നു.

പോലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ചില ഡിജിറ്റല്‍ രേഖകള്‍ തുറന്ന് പരിശോധിക്കാനായില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പോലീസ് ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും.