ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

Posted on: January 29, 2019 9:39 am | Last updated: January 29, 2019 at 3:08 pm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും ദേശീയ ജനാധിപത്യ മുന്നണിയുടെ ശില്‍പിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച അദേഹം ഏറെക്കാലമായി ചികില്‍സയിലായിരുന്നു.

1930 ജൂണ്‍ മൂന്നിന് മംഗലാപുരത്തായിരുന്നു ജനനം. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് ശവപ്പെട്ടി കുംഭകോണ വിവാദത്തില്‍പ്പെട്ടു. 14-ാം ലോക്്‌സഭയില്‍ അംഗമായിരുന്ന അദ്ദേഹം എന്‍ഡിഎ സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായിരുന്നു.