വിഭജനത്തിന് ശേഷം രാജ്യത്ത് അവശേഷിച്ചത് ജനാധിപത്യവാദികള്‍: ശശി തരൂര്‍

Posted on: January 28, 2019 3:51 pm | Last updated: January 28, 2019 at 3:51 pm
എസ് വൈ എസ് മൗലികാവകാശ സംരക്ഷണ സമ്മേളനം തിരുവനന്തപുരം നായനാര്‍ പാര്‍ക്കില്‍ ഡോ. ശശിതരൂര്‍ എം പി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വിഭജനത്തിന് ശേഷം രാജ്യത്ത് അവശേഷിച്ചത് ജനാധിപത്യത്തിന് വേണ്ടി നിലകൊണ്ടവര്‍ മാത്രമാണെന്നും മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കണമെന്ന് വാദിച്ചവര്‍ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം വിട്ടുപോയെന്നും ശശി തരൂര്‍ എം പി. ഭരണഘടനക്ക് കാവലിരിക്കുക എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മൗലികാവകാശ സംരക്ഷണ സമ്മേളനം നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം അധ്യക്ഷത വഹിച്ചു. ഭാസുരേന്ദ്ര ബാബു, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജബ്ബാര്‍ സഖാഫി, ജില്ലാ സെക്രട്ടറി എ ശറഫുദ്ദീന്‍, ശംസുദ്ദീന്‍ അഹ്‌സനി, ഹാഷിം മുസ്‌ലിയാര്‍ ആലംകോട്, അബുല്‍ ഹസന്‍ വഴിമുക്ക്, സാബിര്‍ സൈനി നടയറ, റാഫി നെടുമങ്ങാട് സംസാരിച്ചു.