മോദിയുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു; എം ഡി എം കെ നേതാവ് അറസ്റ്റില്‍

Posted on: January 28, 2019 3:42 pm | Last updated: January 28, 2019 at 3:44 pm

ചെന്നൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് യാചകന്റെ രൂപത്തിലാക്കി പ്രചരിപ്പിച്ച കേസില്‍ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം ഡി എം കെ) നേതാവ് അറസ്റ്റില്‍. നാഗപട്ടണം സ്വദേശി സത്യരാജ് ബാലുവിനെയാണ് ഐ പി സിയുടെ 504, 505(2) വകുപ്പുകള്‍ പ്രകാരം പോലീസ് അറസ്റ്റു ചെയ്തത്.

മോദി ഭിക്ഷാപാത്രവുമായി നില്‍ക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രധാന മന്ത്രിയുടെ മധുരൈ സന്ദര്‍ശനത്തിനു തൊട്ടു മുമ്പാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട്് ബി ജെ പിയും ഹിന്ദു മക്കള്‍ കച്ചിയും പരാതി നല്‍കിയിരുന്നു.