ഏഷ്യാകപ്പ് ഫുട്‌ബോള്‍: ടിക്കറ്റ് വിറ്റുതീര്‍ന്നു

Posted on: January 28, 2019 3:20 pm | Last updated: January 28, 2019 at 3:20 pm
ഏഷ്യാ കപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിനുവേണ്ടി ക്യൂ നില്‍ക്കുന്നവര്‍

ദുബൈ: ഏഷ്യ കപ്പ് ഫുട്‌ബോളില്‍ യു എ ഇ-ഖത്വര്‍ മത്സരം കാണാനുള്ള ടിക്കറ്റ് മുഴുവനും വിറ്റു തീര്‍ന്നു. അബുദാബി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് എട്ടിനാണ് മത്സരം.

ഭൂരിപക്ഷം ടിക്കറ്റുകളും അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്. ഇവ സൗജന്യമായി യു എ ഇ ആരാധകര്‍ക്ക് വിതരണം ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് യു എ ഇ സെമി പ്രവേശം നേടിയത്. രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളാകെ ആവേശത്തിലാണ്