മെട്രോ ട്രെയിന്‍ അര മണിക്കൂര്‍ നിലച്ചു; ആയിരങ്ങള്‍ വലഞ്ഞു

Posted on: January 28, 2019 3:16 pm | Last updated: January 28, 2019 at 3:16 pm

ദുബൈ: സാങ്കേതിക തകരാര്‍ കാരണം മെട്രോ ട്രെയിന്‍ സര്‍വീസ് നിലച്ചത് ആയിരങ്ങളെ വലച്ചു. ഇന്നലെ വൈകിട്ട് ചുകപ്പു പാതയിലായിരുന്നു അരമണിക്കൂറിലധികം നിലച്ചത്. നഖീല്‍, ഡി എം സി സി സ്‌റ്റേഷനുകള്‍ക്കിടയിലായിരുന്നു തകരാര്‍ എന്നും താമസിയാതെ പ്രശ്നം പരിഹരിച്ചുവെന്നും ആര്‍ ടി എ അറിയിച്ചു. വൈകിട്ട് അഞ്ചു തൊട്ട് ഇരു ഭാഗത്തേക്കും ട്രെയിന്‍ മന്ദഗതിയിലായിരുന്നു. ജബല്‍ അലി ഭാഗത്തേക്കുള്ള ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ ഏറെ നേരം നിര്‍ത്തിയിരുന്നു. പിന്നീട് റാശിദിയ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പൂര്‍ണമായും നിലച്ചു.

സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം ഓരോ ട്രെയിനിലും കനത്ത തിരക്കായിരുന്നു. ഇതിനിടയില്‍ സ്റ്റേഷനുകളിലെ എസ്‌കലേറ്ററുകളും പലയിടത്തും പ്രവര്‍ത്തനം നിലച്ചു. യൂണിയന്‍, ബുര്‍ജുമാന്‍ സ്റ്റേഷനുകളില്‍ കനത്ത ആള്‍ക്കൂട്ടമുണ്ടായി. ഓഫീസ് വിട്ടു മടങ്ങുന്നവരാണ് തകരാര്‍ മൂലം കഷ്ടത്തിലായത്.