ബേപ്പൂരില്‍ ക്ലിയോപാട്ര ബോട്ട് ഉദ്ഘാടനം ചെയ്തു

Posted on: January 28, 2019 3:13 pm | Last updated: January 28, 2019 at 3:18 pm


ബേപ്പൂര്‍: ബേപ്പൂരില്‍ ടൂറിസ്റ്റ് ഫെറി ബോട്ട് ‘ക്ലിയോപാട്ര’യുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ടൂറിസം വികസനത്തിനായി വിനോദസഞ്ചാര സോളാര്‍ ഉല്ലാസ ബോട്ട് സര്‍വീസ് ബേപ്പൂരില്‍ കൊണ്ടുവരും.
ബേപ്പൂര്‍ തുറമുഖത്തുനിന്ന് യാത്രാ കപ്പലുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് ലക്ഷദ്വീപിലേക്ക് മാത്രമാണ്. സ്ഥിരമായി യാത്ര സൗകര്യം ലഭ്യമാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാര്‍ കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന അതിവേഗ യാത്ര കപ്പല്‍ കൊണ്ടുവരാന്‍ സാധിക്കണം.

ബേപ്പൂര്‍ തുറമുഖത്തിന് സ്വന്തമായോ ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പറേഷനോ കേരള സ്‌റ്റേറ്റ് ഇന്‍ലെന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനോ ഇന ദൗത്യം ഏറ്റെടുത്ത് യാഥാര്‍ത്യമാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.