യു പിയില്‍ ജഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു; ആളപായമില്ല

Posted on: January 28, 2019 2:16 pm | Last updated: January 28, 2019 at 2:16 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധവിമാനം യുപിയിലെ കുശിനഗറില്‍ തകര്‍ന്നുവീണു. അപകടത്തില്‍ ആളപായമുണ്ടായതായി വിവരമില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും
സുരക്ഷിതരാണെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

ഗോരക്പൂരിലെ വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണ് ജനവാസമില്ലാത്ത പ്രദേശത്തു തകര്‍ന്നു വീണതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അപകട വിവരമറിഞ്ഞയുടന്‍ പോലീസും വ്യോമസേന അധികൃതരും സംഭവസ്ഥലത്ത് കുതിച്ചെത്തി. അപകടത്തെ കുറിച്ച് അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.