രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

Posted on: January 28, 2019 1:47 pm | Last updated: January 28, 2019 at 5:58 pm

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തിലെത്തും. ഇതോടെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ രാഹുല്‍ ഗാന്ധി കൊച്ചിയില്‍ വിമാനമിറങ്ങും.വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന നേതൃസംഗമത്തില്‍ രാഹുല്‍ പങ്കെടുക്കും. ബൂത്ത്തലം വരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാഴ്ചക്കിടെ രണ്ട് തവണ കേരളത്തിലെത്തിയിരുന്നു. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കം കുറിച്ചത്. മോദിക്കുള്ള മറുപടി രാഹുല്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്ത്തകര്‍. രാഹുലിന്റെ വരവോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും ചൂട്കൂടും. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപമാകുമെന്നാണ് കരുതുന്നത്.