ഹിന്ദ് സഫര്‍ സഫര്‍ ഒഡീഷയിലേക്ക്; ഭരണഘടനക്ക് പോറലേല്‍ക്കാതെ സംരക്ഷിക്കണം: എസ് എസ് എഫ്

Posted on: January 28, 2019 1:53 pm | Last updated: January 28, 2019 at 1:54 pm
പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ തൈ്വബ ക്യാമ്പസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സമ്മേളനത്തില്‍ ഷൗക്കത്ത് നഈമി സംസാരിക്കുന്നു

ദിനാജ്പൂര്‍: രാജ്യത്തിന്റെ അസ്ഥിത്വമായി കണക്കാക്കപ്പെടുന്ന ഭരണഘടനക്ക് പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടത് മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും കടമയാണെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. സംഘടനയുടെ ദേശീയ യാത്രയായ ഹിന്ദ് സഫറിനോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ തൈ്വബ ക്യാമ്പസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ തൈ്വബ ക്യാമ്പസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സമ്മേളനത്തില്‍ നിന്ന്‌

വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയായ ഭാരതത്തിലെ ഐക്യവും അഖണ്ഡതയും ലോകത്തിനാകെ മാതൃകയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമെതിരെ ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്ന അപശബ്ദങ്ങള്‍ ശുഭകരമല്ല. ഇത്തരം രാജ്യവിരുദ്ധ ചിന്താഗതികള്‍ക്ക് നേരെ രാഷ്ട്രീയ സാക്ഷരത കൈവരിച്ച് പുതുതലമുറ പ്രബുദ്ധരാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൈ്വബ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സിയാഉര്‍റഹ്മാന്‍ റസ് വി, ജനറല്‍ സെക്രട്ടറി മുഹമ്മദ് തൗസീഫ്, മജീദ് അരിയല്ലൂര്‍, ഡോ. നൂറുദ്ദീന്‍ റാസി പ്രസംഗിച്ചു. മുഹമ്മദലി നൂറാനി സ്വാഗതവും ശരീഫ് നൂറാനി നന്ദിയും പറഞ്ഞു.
പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം ഇന്ന് ഒഡീഷയില്‍ പ്രവേശിക്കുന്ന ഹിന്ദ് സഫറിന് കട്ടക്കിലും സംബല്‍പൂരിലും സ്വീകരണം നല്‍കും.

വീഡിയോ: