ജെസ്‌ന ജീവനോടെയുണ്ടെന്ന് കര്‍ണാടക പോലീസ്; പിന്തുടരേണ്ടെന്ന് തീരുമാനിച്ച് കേരള പോലീസ്

Posted on: January 28, 2019 12:58 pm | Last updated: January 28, 2019 at 1:56 pm

കോട്ടയം:മുക്കൂട്ടുതറയില്‍നിന്നും കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസ് ജീവിച്ചിരിപ്പുണ്ടെന്ന് കര്‍ണാടക പോലീസ്. ജെസ്‌ന വൈകാതെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ജെസ്‌നയെ ഇനിയും പിന്തുടരാന്‍ ഉദ്ദേശമില്ലെന്നും് കേരള പോലീസും വ്യക്തമാക്കി. കാണാതായി ഏറെനാള്‍ പിന്നിട്ടപ്പോഴാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക വിവരം കര്‍ണാടക പോലീസില്‍നിന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചത്.

എന്നാല്‍ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജെസ്‌നയെ തേടിപ്പോകേണ്ടെന്ന് പോലീസ് തീരുമാനിച്ചിട്ടുണ്ട്. എസ്പി റഷീദിന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് ജെസ്‌നക്കായി അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരേയും ദൗത്യത്തില്‍ പങ്കാളികളാക്കിയിരുന്നു. കോട്ടയം ജില്ലയിലെ മുക്കൂട്ട്തറ കുന്നത്ത് വീ്ട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ 2017 മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്. താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശമാണ് ജെസ്‌ന അവസാനമായി അയച്ചത്. ഇത് തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പോലീസ് കരുതുന്നത്.