കേരള പോലീസ് ഇന്നിറങ്ങും

Posted on: January 28, 2019 12:35 pm | Last updated: January 28, 2019 at 12:35 pm

മലപ്പുറം: കാല്‍പന്തുകളിയുടെ ആവേശപോരാട്ടങ്ങളുമായി
മലബാറിന്റെ മണ്ണില്‍ ദേശീയപോലീസ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുതവണ ജേതാക്കളായ ആതിഥേയര്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ഇന്ന് വൈകുന്നേരം ഏഴിന് കോട്ടപ്പടി മൈതാനത്ത് കരുത്തരായ സിക്കിം പോലീസുമായാണ് മത്സരം. ഇന്ത്യന്‍ താരം ഐ എം വിജയന്‍ ഇത്തവണ കളത്തിലിറങ്ങുന്നത് ടീമിന് കാര്യമായ ആത്മ വിശ്വാസം നല്‍കും.

ടീം കോച്ച് കെ സുനിലിന്റെ നേതൃത്വത്തില്‍ അവസാനവട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവസാനമായി 2013ലാണ് കേരള പോലീസ് ചാമ്പ്യന്മാരായത്. കഴിഞ്ഞ തവണ കശ്മീരില്‍വെച്ച് നടന്ന ടൂര്‍ണമെന്റില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു. യുവാക്കളുടെ ടീം മാസങ്ങള്‍ക്ക് മുമ്പേ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ടീം നിശാദ്, ശരത് ലാല്‍, വിപിന്‍ തോമസ്, സാദിഖലി, ശ്രീരാഗ്, സുജില്‍, രാംജിത്, അഖില്‍, ഹഫ്‌സിദ്, ഷനൂപ്, കെ ഫിറോസ്, ജിംഷാദ്, മെല്‍ബിന്‍ മര്‍സുഖ്, അനീഷ്. അല്‍സഫീര്‍, വിന്‍ശോഭ്, അഭിജിത്, രാഹുല്‍, ജിമ്മി യു ഷറഫലിയാണ് മാനേജര്‍.