തന്ത്രിക്ക് കാരണംകാണിക്കല്‍ നോട്ടീസ്: ദേവസ്വം ബോര്‍ഡിനെതിരായ സ്വകാര്യ ഹരജി ഹൈക്കോടതി തള്ളി

Posted on: January 28, 2019 12:28 pm | Last updated: January 28, 2019 at 1:55 pm

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ബെംഗളുരു സ്വദേശി സമര്‍പ്പിച്ച സ്വകാര്യ ഹരജിയാണ് കോടതി തള്ളിയത്.

ഹരജി നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെ നടത്തിയ ഈ നടപടിയിലാണ് തന്ത്രിയോട് വിശദീകരണം ചോദിച്ചത്. തന്ത്രിയുടെ നടപടി ദേവസ്വം മാന്വലിന്റേയും സുപ്രീം കോടതി വിധിയുടേയും ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു.