പാര്‍ട്ടി ഓഫീസ് റെയ്ഡ് നിയമവിരുദ്ധമല്ലെന്ന് റിപ്പോര്‍ട്ട്; ചൈത്രക്കെതിരെ നടപടിക്ക് ശിപാര്‍ശയില്ല

Posted on: January 28, 2019 12:04 pm | Last updated: January 28, 2019 at 1:55 pm

തിരുവനന്തപുരം: പോാലീസ് സ്‌റ്റേഷനിലേക്കു കല്ലേറ് നടത്തിയ ആക്രമികളെ കണ്ടെത്തുന്നതിന് സിപിഎം ഓഫിസ് റെയ്ഡ് നടത്തിയ നടപടിയില്‍ എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് സാധ്യതയില്ല. റെയ്ഡ് നിയമവിരുദ്ധമല്ലെന്ന് എഡിജിപി മനോജ് എബ്രഹാമാം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ചൈത്ര്‌ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയില്ല.

അതേസമയം എസ്പി കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിപിഎം ഓഫിസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി ഓഫിസ് റെയ്ഡ് നടത്തുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമായിരുന്നു. പരിശോധനാ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും എഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു