Connect with us

National

ഐ ആര്‍ സി ടി സി അഴിമതി: ലാലുവിനും റാബ്രിക്കും തേജസ്വി യാദവിനും ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഐ ആര്‍ സി ടി സി അഴിമതിക്കേസില്‍ ആര്‍ ജെ ഡി അധ്യക്ഷനും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്ക് പാട്യാല ഹൗസ് കോടതി ജാമ്യമനുവദിച്ചു. ജാമ്യം ലഭിച്ചുവെങ്കിലും കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ ലാലുവിന് പുറത്തുവരാന്‍ കഴിയില്ല.

ഐ ആര്‍ സി ടി സിയുടെ രണ്ട് ഹോട്ടലുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതി നടത്തിയതിനാണ് ലാലുവിനും കുടുംബത്തിനെയും ശിക്ഷിച്ചത്. ഇവര്‍ക്കു പുറമെ മുന്‍ കേന്ദ്ര മന്ത്രി പ്രേം ചന്ദ് ഗുപ്ത, ഭാര്യ സരള ഗുപ്ത തുടങ്ങിയവരും കേസില്‍ പ്രതികളാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഫെബ്രുവരി 11ന് കോടതി വീണ്ടും വാദം കേള്‍ക്കും.

Latest