പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തു

Posted on: January 28, 2019 11:08 am | Last updated: January 28, 2019 at 12:28 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വിറ്റു. ലേലത്തുക കേന്ദ്രസര്‍ക്കാറിന്റെ ക്ലീന്‍ ഗംഗ പദ്ധതിക്കായി വിനിയോഗിക്കും. 2014ല്‍ അധികാരത്തിലെത്തിയ ശേഷം ലഭിച്ച പാരിതോഷികങ്ങളാണ് ഞായറാഴ്ച ലേലത്തില്‍ വിറ്റത്.

തലപ്പാവ്, ഷാള്‍, ജാക്കറ്റ്, സംഗീത ഉപകരണങ്ങള്‍ തുടങ്ങി 1800 സമ്മാനങ്ങളാണ് ലേലത്തില്‍ വിറ്റത്. വിറ്റഴിക്കാത്ത സമ്മാനങ്ങള്‍ ജനുവരി 29മുതല്‍ 31വരെ ഇ-ലേലം ചെയ്യും. ബിജെപിയുടെ മുന്‍ പാര്‍ലമെന്റ് അംഗം സി നരസിംഹന്‍ സമ്മാനിച്ച 2.22 കിലോഗ്രാം ഭാരമുള്ള വെള്ളിത്തളികയാണ് ലേലത്തില്‍ ഏറ്റവും വലിയ തുക നേടിയത്.