ഉപതിരഞ്ഞെടുപ്പ്: ഹരിയാനയിലെ ജിന്ദില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: January 28, 2019 10:55 am | Last updated: January 28, 2019 at 12:05 pm

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി പട്ടികയുടെ നീളം കൊണ്ടും ത്രികോണ മത്സരം കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടിയ ഹരിയാനയിലെ ജിന്ദില്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ഐഎന്‍എല്‍ഡിയും വീറുറ്റ പോരാട്ടം നടത്തുന്ന ഇവിടെ 21 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

1.5 ലക്ഷം വോട്ടര്‍മാരാണ് ജിന്ദിലുള്ളത്. എഎഎന്‍എല്‍ഡി നിയമസഭാംഗം ഹരിചന്ദ് മിന്ദയുടെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മിന്ദയുടെ മകന്‍ സ്ഥാനാര്‍ഥിയാണെങ്കിലും മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ഥിയായാണ് എന്ന പ്രത്യേകതയും തിരഞ്ഞെടുപ്പിനുണ്ട്. ഫലം 31ന് പ്രഖ്യാപിക്കും