വിപുലീകരിച്ച മമ്പാട് ടൗണ്‍ സുന്നി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്

Posted on: January 28, 2019 10:30 am | Last updated: January 28, 2019 at 10:34 am
മമ്പാട് ടൗണ്‍ ലജ്‌നത് സ്‌ക്വയര്‍ സുന്നി ജുമാ മസ്ജിദ്

മമ്പാട്: മൂന്ന് നിലകളിലായി വിപുലീകരിച്ച മമ്പാട് ടൗണ്‍ ലജ്‌നത് സ്‌ക്വയര്‍ സുന്നി ജുമാ മസ്ജിദ് ഇന്ന് മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്യും.

ശേഷം നടക്കുന്ന ബഹുജന പൊതുസമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും കുറ്റ്യാടി സിറാജുല്‍ ഹുദാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയുമായ പേരോട് അബ്ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജ്മഅ് ജനറല്‍ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മമ്പാട് ടൗണ്‍ ലജ്‌നത് സഖാഫത്തി സുന്നിയ്യ: പ്രസിഡന്റ് പിഎം ബാപ്പു തങ്ങള്‍, ഐസിഎഫ് ഗള്‍ഫ് ജനറല്‍ സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി ദുബൈ, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി അക്ബര്‍ ഫൈസി മമ്പാട്, പിഎം ആബിദ് ഹുസൈന്‍ തങ്ങള്‍, ശാക്കിര്‍ ബാഖവി അല്‍അര്‍ശദി മമ്പാട്, അമ്മാര്‍ മിസ്ബാഹി എന്നിവര്‍ പ്രസംഗിക്കും.

സമാപന ദുആ സമ്മേളനത്തിന് സയ്യിദ് വാവാട് തങ്ങള്‍ നേതൃത്വം നല്‍കും. മമ്പാട് ടൗണ്‍ അശോക റോഡ് ലജ്‌നത് സ്‌ക്വയറില്‍ ഒരുക്കിയ വിശാലമായ നഗരിയില്‍ പ്രഭാഷണം വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് എല്‍സിഡി സ്‌ക്രീന്‍ സഹിതം പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 9946715829 എന്ന നമ്പറില്‍ ബന്ധപ്പെടുക.