Connect with us

Gulf

മത്സ്യ ബന്ധന ബോട്ടുകളില്‍ സുരക്ഷാ ഉപകരണം ഘടിപ്പിച്ചു

Published

|

Last Updated

ദമ്മാം: മത്സ്യ ബന്ധന ബോട്ടുകളുടെയും ജീവനക്കാരുടേയും സുരക്ഷാ ഉറപ്പാക്കുന്നതിനു മത്സ്യ ബന്ധന ബോട്ടുകളില്‍ പ്രത്യേക ഇലക് ട്രോണിക് ഉപകരണം ഘടിപ്പിച്ചു. ഗള്‍ഫ് കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന രണ്ടായിരത്തില്‍പരം വരുന്ന ബോട്ടുകളിലാണ് ഉപകരണം ഘടിപ്പിച്ചതെന്ന് സൗദി കാര്ഷിക പാരിസ്ഥിക മന്ത്രാലയം അറയിച്ചു. കടലില്‍ ബോട്ടു നില കൊള്ളുന്ന സ്ഥലം, അപകട, അത്യാഹിതാവസ്ഥ, ബോട്ടിനു കേടുപാടു സംഭവിക്കല്‍, തുടങ്ങിയ ഘട്ടങ്ങളില്‍ അതിവേഗം കോസ്റ്റ് ഗാര്‍ഡിനു കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതു വഴി സാധിക്കും.

വലിയ കപ്പുലകളില്‍ ഇടിച്ചുള്ള അപകടവും മറ്റും ഒഴിവാക്കുന്നതിനു സമീപത്തിലൂടെ കപ്പല്‍ പോവുന്നുണ്ടെങ്കില്‍ വിവരം ഉപകരണം വഴി അറിയാന്‍ കഴിയും. മത്സ്യ ബന്ധന ലൈസന്‍സ് രേഖയുടെ വിവരവും ഉപകരണത്തില്‍ ഉള്‍കൊള്ളിച്ചതിനാല്‍ ലൈസന്‍സ,് രേഖ കാലാവധി കഴിയുന്നതും അറിയാന്‍ കഴിയും.അതേ സമയം മത്സ്യ ബന്ധന ജോലികളില്‍ സ്വദേശികള്‍ വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നും.ഒരു ബോട്ടില്‍ ചുരുങ്ങിയത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണണെന്ന് അടുത്തിടെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്തരവിറക്കിയിരുന്നു. ജോലി ഭാരം കൂടുതലാണെന്നും വേതനം കുറവാണെന്നുമാണ് ഇവരുടെ പരാതി. ഇക്കാരണത്താല്‍ സൗദിയില്‍ പലയിടങ്ങളിലായി നിരവധി സ്വദേശികള്‍ മത്സ്യബന്ധനത്തിനു പോവുന്നത് നിര്‍ത്തലാക്കിയാതായി പ്രമുഖ പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തു.

Latest