മന്ത്രി എംഎം മണി ആശുപത്രിയില്‍

Posted on: January 28, 2019 9:43 am | Last updated: January 28, 2019 at 12:05 pm

ഇടുക്കി: ദേഹാസ്വാസ്ഥ്യത്തെ്ത്തുടര്‍ന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മന്ത്രിയുടെ ഈ ആഴ്ചയിലെ പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.