Connect with us

National

ഉറങ്ങരുത്, നമ്മുടെ വീടുകള്‍ പലതും മസ്ജിദുകളാകും; വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

Published

|

Last Updated

കുടക്: “ഹിന്ദു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്ന കൈ പിന്നീട് ഉണ്ടാകരുത്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. സമൂഹത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതില്‍ പുനര്‍ചിന്ത വേണം.”- കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയാണ് പ്രകോപനപരമായ ഈ പ്രസ്താവന നടത്തിയത്. കര്‍ണാടകയിലെ കുടകില്‍ നടന്ന ബി ജെ പി റാലിയില്‍ പ്രസംഗിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

ഇവിടം കൊണ്ടും മന്ത്രി നിര്‍ത്തിയില്ല. നമ്മള്‍ ഉറങ്ങിയാല്‍ നമ്മുടെ വീടുകള്‍ പലതും മസ്ജിദുകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നു. തേജോമഹല്‍ എന്നായിരുന്നു അതിന്റെ പേര്. രാജാ ജയസിംഹനില്‍ നിന്ന് ക്ഷേത്രത്തിന്റെ സ്ഥലം മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ വാങ്ങിയതാണ്. ഇക്കാര്യം ഷാജഹാന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. പരംതീര്‍ഥ മഹാരാജാവാണ് തേജോമഹല്‍ നിര്‍മിച്ചത്. ഇതു പിന്നീട് താജ്മഹല്‍ ആകുകയായിരുന്നു.

മതേതരം എന്ന വാക്കുള്ള ഭരണഘടന തിരുത്തണം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ സര്‍ക്കാര്‍ ഹിന്ദുക്കളെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്തുകയാണ് തുടങ്ങി ആനന്ദ് കുമാര്‍ ഇതിനു മുമ്പ് നടത്തിയ പ്രസ്താവനകളും വന്‍ വിവാദങ്ങളുയര്‍ത്തിയിരുന്നു.

Latest