ബാബ്‌രി കേസ്: ചൊവ്വാഴ്ച വാദം കേള്‍ക്കില്ല

Posted on: January 27, 2019 7:50 pm | Last updated: January 28, 2019 at 10:25 am

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാനുള്ള തീരുമാനം സുപ്രീം കോടതി മാറ്റി. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണിത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് രണ്ടു ജഡ്ജിമാരെ പുതുതായി ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിച്ചിരുന്നു. ജസ്റ്റിസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. ജസ്റ്റിസ് എസ് എ ബോബ്‌ദെ, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് നിലവിലുള്ള മറ്റുള്ളവര്‍.