ദമ്മാം: ജനാധിപത്യ വിശ്വാസികള്‍ മതേതര മൂല്യങ്ങള്‍ക്ക് കരുത്ത് പകരണമെന്നും ഇന്ത്യയുടെ പരമാധികാരത്തെ കാത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ടെന്നും ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ചര്‍ച്ചാ സംഗമം അഭിപ്രായപ്പട്ടു. ഇന്ത്യയുടെ 70ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായാണ് ‘ഇന്ത്യന്‍ ഭരണഘടനയും മൗലിക അവകാശങ്ങളും’ എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചത്.
ദമ്മാം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം അബ്ദുല്‍ സമദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.സി.ഗള്‍ഫ് കൗണ്‍സില്‍ കലാലയം കണ്‍വീനര്‍ ലുഖ്മാന്‍ വിളത്തൂര്‍ കീ നോട്ട് അവതരിപ്പിച്ചു , ഷാജി മതിലകം (നവയുഗം), ഹമീദ് വടകര (കെ.എം.സി.സി), അഷ്‌റഫ് ആളത്ത് (ചന്ദ്രിക ദിനപത്രം), ഹിളര്‍ മുഹമ്മദ് (മലയാളം ന്യൂസ്) ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാരിസ് ജൗഹരി മോഡറേറ്ററായി, അന്‍വര്‍ കളറോഡ്, നാസര്‍ മസ്താന്‍ മുക്ക്, അഹമ്മദ് നിസാമി,അബ്ദുല്‍ബാനദ്‌വി , അഹമ്മദ്കുട്ടി സഖാഫി, ഫൈസല്‍ വേങ്ങാട് സംബന്ധിച്ചു മുഹമ്മദ് റഫീഖ് ചെമ്പോത്തറ സ്വാഗതവും റാഷിദ് കോഴിക്കോട് നന്ദിയും പറഞ്ഞു.