ഐ സി എഫ് സര്‍ഗ്ഗ സംഗമം: ദമ്മാം സെന്‍ട്രല്‍ ജേതാക്കള്‍

Posted on: January 27, 2019 3:33 pm | Last updated: January 27, 2019 at 3:33 pm
ഐ.സി.എഫ് ഈസ്‌റ്റേണ്‍ പ്രോവിന്‍സ് സര്‍ഗ്ഗ സംഗമത്തില്‍ ഒന്നാം സ്ഥാനം നേടിയ ദമ്മാം സെന്‍ട്രല്‍ ടീം

അല്‍ഖോബാര്‍: ഐ സി എഫ് ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലാസാഹിത്യ മത്സരത്തില്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഒന്നാം സ്ഥാനം നേടി. അല്‍കോബാര്‍ ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റികള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമക്കി. ദമ്മാം സെന്‍ട്രലിലെ അബ്ദുല്‍ ഖാദര്‍ ജീലാനി കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സര്‍ഗ്ഗ സംഗമം ഐസിഎഫ് നാഷനല്‍ സംഘടനാകാര്യ പ്രസിസന്റ് നിസാര്‍ കാട്ടില്‍ ഉല്‍ഘാടനം ചെയ്തു.

പ്രസിഡന്റ് അബ്ദുലത്വീഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. സമാപന സംഗമത്തില്‍ ഉമര്‍ സഖാഫി മൂര്‍ക്കനാട് മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ സഖാഫി സലീം പാലച്ചിറ, ഹസൈനാര്‍ മൗലവി, നൗഫല്‍ ചിറയില്‍, ഹമീദ് വടകര, ബഷീര്‍ ഉള്ളണം, ശരീഫ് മണ്ണൂര്‍ സംസാരിച്ചു. ശൗക്കത്ത് സഖാഫി, കോയ സഖാഫി ,അന്‍വര്‍ കളറോസ്, അശ്‌റഫ് കരുവന്‍ പൊയില്‍, സൈനുദ്ദീന്‍ വാഴവറ്റ ,ജലീല്‍ മാസ്റ്റര്‍ സമ്മാന ദാനം നിര്‍വഹിച്ചു.