ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ മാറ്റി

Posted on: January 27, 2019 1:38 pm | Last updated: January 27, 2019 at 2:53 pm

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാര്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂത് എന്നിവര്‍ക്ക് എതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് തൊട്ടടുത്ത ദിവസമാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

സിബിഐയുടെ ബാങ്കിംഗ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന സുധന്‍ഷു ഥാര്‍ മിശ്രയെയാണ് റാഞ്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ബ്രാഞ്ചിലേക്ക് മാറ്റിയത്.

ചന്ദ കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട് വായ്പ നല്‍കിയെന്ന കേസില്‍ ഇന്നലെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നില്‍ കേന്ദ്ര ഇടപെടലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിബിഐയില്‍ കേന്ദ്രം പിടിമുറുക്കുന്നതിന്റെ തെളിവാണ് ഇതെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തി.